ആരാധകരുടെ പിൻബലം ഇല്ലാത്ത ഒരു താരവുമില്ല തമിഴ് സിനിമയിൽ. 'ഉടലും ഉയിരും' കൊടുത്താണ് അവർ തങ്ങളുടെ താരത്തെ സ്നേഹിക്കുന്നത്. അപ്പോൾ ഈ സ്നേഹത്തിനു പകരമായി താരങ്ങളും തങ്ങളുടെ ആരാധകർക്ക് എന്തെങ്കിലും തിരികെ കൊടുക്കണ്ടേ ?അത്തരത്തിൽ ഒന്നാണ് ഇളയദളപതി വിജയ് ഇപ്പോൾ തന്റെ ആരാധകർക്ക് പുതുവർഷ സമ്മാനമായി നൽകിയത്
വിജയ് 58'ന്റെ ഷെഡ്യൂൾ ബ്രെക്കിലുള്ള താരം കഴിഞ്ഞ ദിവസം (ഡിസംബർ 30) തന്റെ ആരാധകരുമായി ചെന്നൈയിലെ ഇ സി ആറിൽ വച്ച് കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവരുമായി ഒരുപാട് നേരം ചിലവഴിച്ച വിജയ്, അവിടെ സന്നിഹിതരായ 600 ഓളം വരുന്ന ആരാധകർക്കൊപ്പം നിന്ന് ക്ഷമാപൂർവ്വംഫോട്ടോ എടുക്കുകയും അവരോട് കുശലാന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ എല്ലാവർക്കും പുതുവർഷാശംസകൾ നേർന്നാണ് താരം മടങ്ങിയത്
0 comments:
Post a Comment