Welcome TO Kerala VFC |Theri Releasing on April 14 | | Theri Songs From March 20 | |Hollywood Stunt Master Kaloyan Vodenicharov to Direct the Climatic Action of Theri |

14 February 2015

അര്‍ബുദബാധിതരായ കുട്ടികള്‍ പറഞ്ഞു, ആഗ്രഹമറിഞ്ഞ് വിജയ് അരികിലെത്തി

അര്‍ബുദരോഗികളായ മൂന്ന് അനാഥ കൂട്ടികളുടെ  ആഗ്രഹം സഫലമാക്കി ഇളയദളപതി വിജയ്.  രോഗം മൂര്‍ച്ഛിച്ച കുട്ടികളോട്‌ എന്തെങ്കിലും ആഗ്രഹങ്ങളുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് തങ്ങളുടെ ഇഷ്ടനായകനെ  കാണണമെന്നും കൂടെനിന്ന് ഫോട്ടോ എടുക്കണമെന്നും കുട്ടികള്‍ പറഞ്ഞത്.  കുട്ടികളുമായി ബന്ധപ്പെട്ട ആളുകള്‍ വിജയിയെ ഇക്കാര്യം അറിയിച്ചപ്പോള്‍ ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് വിജയ് എത്തി.

അര്‍ബുദ രോഗം മൂര്‍ച്ഛിച്ച കുട്ടികളെ രോഗവിമുക്തരാക്കാന്‍ ഡോക്ടര്‍മാര്‍ പ്രയ്ത്‌നിക്കുകയാണെന്നും പ്രാര്‍ത്ഥനകള്‍ മാത്രമാണ് ഇവര്‍ക്ക് കൂട്ടെന്നും വിജയ് യുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലെ കുറിപ്പില്‍ പറയുന്നു. രോഗികളായ ഈ കുട്ടികള്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും  ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
നേരത്തെ പാലക്കാട് കത്തി റിലീസ് ദിനത്തില്‍ വിജയുടെ ഫ്‌ളെക്‌സില്‍ പാലഭിഷേകം നടത്തുന്നതിനിടെ വീണ് മരിച്ച ആരാധകന്റെ കുടുംബാംഗങ്ങളെ കാണാന്‍ വിജയ് എത്തിയിരുന്നു. കുടുംബത്തിന് സഹായവുമായാണ് വിജയ് അന്നെത്തിയത്.

0 comments:

Post a Comment